
തിരുവനന്തപുരം: നിക്ഷേപക വാഗ്ദാനങ്ങൾ എന്തു കൊണ്ട് വഴിയിൽ കിടക്കുന്നെന്നും തീരുമാനമാവാത്തത് എന്തു കൊണ്ടാണെന്നും പരിശോധിക്കാനുള്ള സംവിധാനം ഡാറ്റാ ഡ്രിവൺ ഗവേണൻസിന്റെ ഭാഗമായി ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വകുപ്പുകളിലെ ഇതുസംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും ചീഫ്സെക്രട്ടറിയുടെയും ഓഫീസുകളിൽ അറിയാനാവും. പദ്ധതികളിലെ കാലതാമസവും അറിയാം.
തുറമുഖ സിറ്റി പദ്ധതിയിൽ രാജ്യത്തും വിദേശത്തും നിന്ന് നിരവധി നിക്ഷേപകരെത്തുന്നു. സിംഗപ്പൂർ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുമുണ്ട്. നടപടികൾക്ക് സുതാര്യത ഉറപ്പാക്കും. പല സർക്കാരുകളും നിക്ഷേപ താത്പര്യമറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ വരുമ്പോൾ ടെൻഡറോ താത്പര്യപത്രമോ വേണം. സിംഗപ്പൂർ ചാംഗി എയർപോർട്ടിലേതു പോലെ കൊച്ചിയൽ അന്താരാഷ്ട്ര കൺവെഷൻ സെന്റർ വരും.
ഹെലികോപ്ടർ കരാർ
പുതുക്കില്ല
വർഷം പത്തു കോടിയോളം ചെലവുള്ള ഹെലികോപ്ടർ വാടകക്കരാർ പുതുക്കില്ല. എന്നാൽ പൊലീസിനും അവയവദാനത്തിനുമടക്കം അത്യാവശ്യങ്ങൾക്ക് കോപ്ടർ വേണ്ടി വരും.. ഇപ്പോഴത്തെ നിരക്കിൽ 5 കൊല്ലത്തെ വാടകയുണ്ടെങ്കിൽ 50 കോടിക്ക് കോപ്ടർ വാങ്ങാം. വാടകയ്ക്ക് നൽകി ആ തുകകൊണ്ട് വായ്പ തിരിച്ചടയ്ക്കാം. എല്ലാ വശങ്ങളും ആലോചിച്ച് ബുദ്ധിപൂർവ്വമായ തീരുമാനമുണ്ടാകും. ആരോഗ്യ രംഗത്തെ നേട്ടങ്ങളുടെ പേരിൽ കേരളത്തിന് എയിംസ് നിഷേധിക്കുന്ന കേന്ദ്ര നിലപാട് തെറ്റാണ്.
മരുന്നു ക്ഷാമം എല്ലായിടത്തുമില്ല. 28 മരുന്നുകൾക്കാണ് ചിലേടത്ത് പ്രശ്നമുണ്ടായത്. കഴിഞ്ഞവർഷത്തെ ഇൻഡെന്റ് ശരിയല്ലാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഈ സർക്കാരുണ്ടാക്കിയ ക്ഷാമമല്ല. മരുന്നുകൾ ഉള്ള സ്ഥലത്ത് നിന്ന് ഇല്ലാത്തിടത്തേക്ക് മാറ്റി. ഇല്ലാത്ത മരുന്നുകൾ ലോക്കൽ പർച്ചേസ് നടത്താൻ അനുമതി നൽകി.
നൂറുദിന കർമ്മ പദ്ധതി:
96.8% പൂർത്തിയായി
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നൂറു ദിന കർമ്മ പദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി. വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് പദ്ധതിയുടെ വിജയംനൂറുദിന കർമ്മ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചു. പദ്ധതി ചെലുത്തിയ സ്വാധീനം സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |