
കൊച്ചി: വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ സുപ്രീംകോടതിയിൽ പിണറായി വിജയൻ സമർപ്പിച്ച അപ്പീലിലെ തീർപ്പിന് കാത്തുനിൽക്കാതെ നടപടികൾ തുടരാനാണ് ഇ.ഡിയുടെ തീരുമാനം. വിജിലൻസ് കേസിലെ നടപടിക്കുമുമ്പേ അന്വേഷണം ശക്തമാക്കുകയാണ് ലക്ഷ്യം. എന്നാൽ, ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ഹാജരാകാൻ സമയം നീട്ടിച്ചോദിക്കുമെന്ന് ഇ.ഡിക്കും അറിയാം.
അപേക്ഷ ലഭിച്ചാൽ തൊട്ടടുത്തദിവസം ഹാജരാകാൻ സമൻസ് നൽകും. മൂന്നുതവണ സമയം നീട്ടിയെടുക്കാൻ കഴിയും. സുപ്രീംകോടതിയിലെ അപ്പീൽ പരിഗണിക്കുംവരെ ഹാജരാകൽ നീട്ടിവയ്ക്കാൻ ശ്രമിച്ചേക്കും.
പിണറായി സമർപ്പിക്കേണ്ടവ
• ആധാർ കാർഡിന്റെ പകർപ്പ്
• പാസ്പോർട്ട്
• ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
• സ്വന്തംപേരിലുള്ള സ്വത്തുവിവരങ്ങൾ
• കുടുംബാംഗങ്ങളുടെ സ്വത്തുവിവരങ്ങൾ
• ബാങ്ക് ലോക്കറുകളുടെ വിവരങ്ങൾ
• 2026 വരെയുള്ള പത്തുവർഷത്തെ ആദായനികുതി റിട്ടേൺ പകർപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |