SignIn
Kerala Kaumudi Online
Monday, 03 August 2026 12.50 PM IST

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒമ്പത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, പ്രോസിക്യൂഷന് വൻ തിരിച്ചടി

READ ENGLISH VERSION
highcourt
ഹൈക്കോടതി

തിരുവനന്തപുരം: മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ 66 ദിവസങ്ങളായി പ്രതികൾ റിമാൻഡിൽ കഴിയുകയാണ്. അന്വേഷണം അവസാനഘട്ടത്തിൽ എത്തിയ സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെ നിലനിൽക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ പ്രോസിക്യൂഷന് വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ജാമ്യം പ്രതീക്ഷിച്ച സിപിഎം പ്രവർത്തകരുടെ അപേക്ഷ രണ്ട് വട്ടമാണ് സെഷൻസ് കോടതി തള്ളിയത്. പ്രതികൾക്കായി മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, എ.ജി. ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനു, എസ്. രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED OFFICERS ATTACK CASE, ED CASE BAIL, KERALA HIGH COURT, ED OFFICERS ATTACK, ED CASE ACCUSED BAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA