
കൊല്ലം: ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് നൃത്തം, സംഗീതം, യോഗ, സുരക്ഷാ മാനേജ്‌മെന്റ്, ആരോഗ്യ പരിചരണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നതിന് അഞ്ച് പ്രമുഖ അക്കാഡമിക്, കലാ-സാംസ്കാരിക, ഗവേഷണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചു. ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. വി.പി.ജഗതിരാജിന്റെ സാന്നിദ്ധ്യത്തിൽ രജിസ്ട്രാർ പ്രൊഫ. അഭിലാഷ് ബാബു, വിവിധ സ്ഥാപന മേധാവിമാർ എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.
പ്രധാന കോഴ്‌സുകളും പങ്കാളിത്ത സ്ഥാപനങ്ങളും
വേ ടു ആനന്ദമയ യോഗ - കളരി റിസർച്ച് സെന്റർ കൊല്ലം- യോഗ, ആരോഗ്യ പരിപാലനം എന്നിവ മുൻനിറുത്തി 'ഡിപ്ലോമ ഇൻ യോഗ ആൻഡ് വെൽനസ്', 'സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗ ആൻഡ് വെൽനസ് ' കോഴ്സുകൾ.
സോൾ ഒഫ് മ്യൂസിക് കൊച്ചി - ക്ലാസിക്കൽ മ്യൂസിക്, ഹിന്ദുസ്ഥാനി മ്യൂസിക്, വെസ്റ്റേൺ വോക്കൽ മ്യൂസിക്, ചലച്ചിത്ര ഗാന പരിശീലനം എന്നിവ ഉൾപ്പെടുത്തി വിവിധ ബിരുദാനന്തര/ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ.
നാട്യ ആർട്സ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് -കോഴിക്കോട്- ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെ പ്രായോഗിക പഠനത്തിനായി 'ഡിപ്ലോമ ഇൻ പെർഫോമിംഗ് ആർട്സ്' പ്രോഗ്രാം.
സി.ഐ.എസ്.എം എഡ്യുക്കേഷൻ റിസർച്ച് സെന്റർ എറണാകുളം- വ്യവസായ സുരക്ഷാ മേഖലയിലെ വർദ്ധിച്ചുവരുന്ന തൊഴിൽ സാദ്ധ്യതകൾ കണക്കിലെടുത്ത് 'ഡിപ്ലോമ ഇൻ ഒക്യുപേഷണൽ സേഫ്ടി ആൻഡ് ഹെൽത്ത്' കോഴ്‌സ്.
പാവുമ്പാസ് ക്രിയേറ്റിവിറ്റി ഗാർഡൻ - പെർഫോം കോളേജ് ഒഫ് സ്കിൽ ഡെവലപ്പ്‌മെന്റ് കൊല്ലം- ഗർഭകാല, പ്രസവാനന്തര ശുശ്രൂഷാ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്ന 'ഡിപ്ലോമ ഇൻ ബർത്ത് ജേർണി കെയർ (ആന്റിനേറ്റൽ ആൻഡ് പോസ്റ്റ്‌പാർട്ടം കെയർ)' പ്രോഗ്രാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |