SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.01 AM IST

 ലക്ഷ്യം 85% പോളിംഗ് വോട്ടിംഗ് ഉത്സവമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

READ ENGLISH VERSION
p

തിരുവനന്തപുരം: ബൂത്തുകളിൽ ഉത്സവപ്രതീതിയുണ്ടാക്കി പരമാവധി വോട്ടർമാരെ ആകർഷിക്കാനൊരുങ്ങി ഇലക്ഷൻ കമ്മിഷൻ. 85 ശതമാനം പോളിംഗാണ് ലക്ഷ്യം. എസ്.ഐ.ആറിലൂടെ വോട്ടർപട്ടിക പരമാവധി ശുദ്ധിയാക്കിയതും എല്ലാവർക്കും വോട്ടർ തിരിച്ചറിയൽ കാർഡുകൾ നൽകിയതും അർഹരായ എല്ലാവരേയും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയതും വഴി വോട്ടെടുപ്പിൽ സർവകാല റെക്കോഡ് നേടുമെന്നാണ് പ്രതീക്ഷ.

പ്രാദേശികമായി ലഭ്യമായ വസ്‌തുക്കളുപയോഗിച്ച് പോളിംഗ് ബൂത്തുകൾ അലങ്കരിക്കാൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു പണവും അനുവദിച്ചു. കൂടാതെ പോളിംഗ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ് കാസ്റ്റിംഗ് നടത്തും. വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം, ഫാൻ, ക്യൂ ഒഴിവാക്കാൻ സംവിധാനം, വൃദ്ധർക്ക് ഇരിക്കാൻ കസേര എന്നിവയുമൊരുക്കും. മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സ്ഥലവും സജ്ജമാക്കും.

ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിൽ മുൻഗണന നൽകും. ബൂത്തുകളിൽ റാമ്പുകളും വീൽചെയറുകളും സജ്ജീകരിക്കും. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, സഹായത്തിനായി പ്രത്യേക വോളന്റിയർമാർ, ആവശ്യമായ ഇടങ്ങളിൽ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും. ഭിന്നശേഷിക്കാരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാൻ യാത്രാസൗകര്യം ലഭ്യമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

വോട്ടെടുപ്പ് പരമാവധി പ്രചരിപ്പിക്കാനും കൂടുതൽ പേരെ പങ്കാളികളാക്കാനും നിയോജകമണ്ഡലങ്ങളിൽ ഇന്ന് വിളംബര ജാഥകൾ നടത്തും. ജില്ലാകേന്ദ്രങ്ങളിൽ 'മൈവോട്ട്, മൈ പ്രൈഡ്" എന്ന മുദ്രാവാക്യമുയർത്തി കൂറ്റൻ ഇലുമിനേഷൻ മാർച്ചും നടത്തും.

ഇ​ന്ന് ​മ​നു​ഷ്യ​ ​ശൃം​ഖല
ദീ​പം​ ​തെ​ളി​ക്കൽ

വോ​ട്ട​ർ​ ​ബോ​ധ​വ​ൽ​ക്ക​ര​ണ​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​വൈ​കി​ട്ട് 7​ന് 140​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​ഒ​രേ​ ​സ​മ​യം​ ​'​വോ​ട്ട് ​ചെ​യ്യാ​ൻ​ ​ഒ​ന്നി​ക്കാം​-​എ​ന്റെ​ ​വോ​ട്ട് ​എ​ന്റെ​ ​അ​ഭി​മാ​നം​"​ ​എ​ന്ന​ ​പേ​രി​ൽ​ ​മ​നു​ഷ്യ​ശൃം​ഖ​ല​യും​ ​ദീ​പം​ ​തെ​ളി​ക്ക​ലും​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​ഡോ.​ര​ത്ത​ൻ​ ​യു​ ​ഖേ​ൽ​ക്ക​ർ​ ​അ​റി​യി​ച്ചു.​ ​ഒ​രു​ ​വ​ലി​യ​ ​ഷ​ഡ്ഭു​ജ​ ​ആ​കൃ​തി​യി​ൽ​ ​ആ​ളു​ക​ൾ​ ​അ​ണി​നി​ര​ന്ന്,​ ​മ​ധ്യ​ഭാ​ഗ​ത്താ​യി​ ​'​മൈ​ ​വോ​ട്ട് ​മൈ​ ​പ്രൈ​ഡ് ​"​ ​എ​ന്ന​ ​സ​ന്ദേ​ശം​ ​തെ​ളി​യി​ക്കും.​ഒ​രേ​ ​സ​മ​യം​ 70,000​ ​പേ​ർ​ ​അ​ണി​നി​ര​ന്ന് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഫ്ളാ​ഷ് ​ലൈ​റ്റ് ​തെ​ളി​യി​ച്ച് ​ലിം​കാ​ ​ബു​ക്ക് ​ഒ​ഫ് ​റെ​ക്കാ​ഡി​ൽ​ ​ഇ​ടം​ ​പി​ടി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA