
കൊച്ചി: മെസിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെയും ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെയും പ്രതി ചേർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇ.സി.ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യും. 'റിസ്‌ക് അസസ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി" ഇതിന് അനുമതി നൽകി. കളമശേരി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അടിസ്ഥാനമാക്കിയാണ് ഇ.ഡി നടപടി. സർക്കാരിനെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിച്ച് വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ചാനലിന്റെയും ബാങ്ക് അക്കൗണ്ടുകളും മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കും. വരും ദിവസങ്ങളിൽ റെയ്ഡ് ഉൾപ്പെടെയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |