SignIn
Kerala Kaumudi Online
Sunday, 02 August 2026 2.03 AM IST

ഗോകുലം ഗോപാലൻ ജന്മദിനാഘോഷവും ശ്രീഗോകുലം സ്റ്റാഫ് ഡേയും

hi

തിരുവനന്തപുരം:ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷവും,ശ്രീ ഗോകുലം ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡേ ആന്റ് സ്റ്റാഫ് ഡേയും കഴക്കൂട്ടത്തുള്ള ഗ്രീൻഫീൽഡ് ഓഡിറ്റോറിയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ശ്രീ ഗോകുലം ഗ്രൂപ്പ്‌ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ എം.ലിജു, ബിന്ദു കൃഷ്ണ, റോജി.എം.ജോൺ, ഒ.ജെ.ജനിഷ്,എം.എൽ.എമാരായ വി.മുരളീധരൻ,രമ്യ ഹരിദാസ്,സുധീർഷാ പാലോട്, പഴകുളം മധു, മേയർ വി.വി.രാജേഷ്,മുൻമന്ത്രി കെ.ബി.ഗണേശ് കുമാർ,ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സാമി ഗുരുരത്നം ജ്ഞാന തപസ്വി,പാളയം ഇമാം സുഹൈബ് മൗലവി,ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു,കൗൺസിൽ ജനറൽ മാലദീപ് അമിനത്ത് ഷിഫാന,എ.ഡി.ജി.പിമാരായ പി.വിജയൻ,എസ്.ശ്രീജിത്,സിനിമാ താരങ്ങളായ അർജുൻ,പാർഥിപൻ,ഇന്ദ്രൻസ്,സൈജു കുറുപ്പ്,ലാൽ,ഗായകൻ ജി. വേണുഗോപാൽ, നിർമ്മാതാക്കളായ രഞ്ജിത്ത്, ആന്റണി പെരുമ്പാവൂർ, സംവിധായകരായ ടി.എസ്.സുരേഷ് ബാബു,ബി.ഉണ്ണികൃഷ്ണൻ,രാജീവ് അഞ്ചൽ,സൽവാ സി, നടിമാരായ സുചിത്ര,ശ്രീലത നമ്പൂതിരി,അൽ നയാദി കമ്പനി ചെയർമാൻ ആന്റ് ശ്രീ ഗോകുലം ട്രസ്റ്റി നാസറുദ്ദീൻ കല്ലമ്പലം,മംഗലാപുരം കേരള സമാജം പ്രസിഡന്റ് ടി.കെ.രാജൻ,ബിജു രമേശ്,ബാബുരാജ്,എസ്.എൻ.രഘുചന്ദ്രൻ നായർ,കെ.ആർ.മനോജ്,നാസർ പോത്തൻകോട്,ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ,മാനേജിംഗ് ഡയറക്ടർ ഡോ.ഷീജാ ജി മനോജൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA