SignIn
Kerala Kaumudi Online
Sunday, 02 August 2026 3.05 AM IST

രക്ഷാപ്രവർത്തനത്തിന് ഇറങ്ങൂ: സി.പി.എം

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സി.പി.എം. ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ നിർദ്ദേശിച്ചു. ദുരിതമേഖലയിൽ ആരും ഒറ്റപ്പെട്ട് പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു എന്ന് പാർടി പ്രവർത്തകർ ഉറപ്പാക്കണം. മഴ ഒഴിയുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കും പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA