
കൊച്ചി: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കെതിരെ പ്രദേശവാസികളായ 128 മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. തീരശോഷണത്തിനും ഉപജീവനം തടസപ്പെടുന്നതിനും ഇടയാക്കുന്ന പദ്ധതി തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ താത്പര്യത്തിന് എതിരായ ഒരു പ്രവൃത്തിയും ഉണ്ടാകില്ലെന്ന് സർക്കാരും വിഴിഞ്ഞം തുറമുഖ അധികാരികളും വാദിച്ചു. ജസ്റ്റിസ് ഹരിശങ്കർ വി. മേനോനാണ് ഹർജി പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |