SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.04 AM IST

ഐ ലവ് മൈ ഹാർട്ട്!

READ ENGLISH VERSION
heart
HEART

ഹൃദയത്തെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള ഓർമ്മപ്പെടുത്തലുമായി ഇന്ന് ഹൃദയദിനം. വിവിധ ജീവിത ശൈലീ രോഗങ്ങളുമായി പൊരുതുന്ന മലയാളികൾക്കിടയിൽ ഹൃദ്രോഗവും ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. അകാല മരണങ്ങളും കുഴഞ്ഞുവീണുള്ള മരണങ്ങളുമടക്കം വ്യാപകമാകുമ്പോൾ ശരിയായ ജീവിത ശൈലിയിലൂടെ ഹൃദ്രോഗത്തെ ഒരുപരിധിയോളം പ്രതിരോധിക്കാമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ഭരത്ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

ചേർത്തുനിറുത്താം ഹൃദയത്തെ...
വ്യായാമം ശീലമാക്കാം. നടത്തം, കളികൾ, നീന്തൽ തുടങ്ങിയവ തിരഞ്ഞെടുക്കുക
പുകവലിയും പുകവലിക്കാരുമായുള്ള സമ്പർക്കവും ഒഴിവാക്കുക
ആഹാരത്തിൽ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ മിതപ്പെടുത്തുക
ധാരാളം പച്ചക്കറികൾ ശീലമാക്കാം, ഇറച്ചി വർഗങ്ങൾ കഴിയുന്നത്ര കുറയ്ക്കുക
മത്സ്യം ധാരാളം കഴിക്കാം
മുട്ടയും അണ്ടിപ്പരിപ്പും ഭക്ഷണത്തിന്റെ ഭാഗമാക്കാം
ബേക്കറി സാധനങ്ങൾ, ഫാസ്റ്റ് ഫുഡ് കഴിയുന്നത്ര ഒഴിവാക്കുക
കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധവേണം
പ്രമേഹമുള്ളവർ ഹൃദയപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കണം
ഇടക്കിടെയുള്ള ആരോഗ്യപരിശോധനകൾ ഗുണകരമാവും
പാരമ്പര്യമായി രോഗ സാദ്ധ്യതയുള്ളവർ വൈദ്യപരിശോധനകൾക്ക് പ്രാധാന്യം നൽകണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEARTDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA