SignIn
Kerala Kaumudi Online
Friday, 14 August 2026 2.01 AM IST

സഭാതർക്കം : ഓർത്തഡോക്സിന്റെ പൊലീസ് സംരക്ഷണം റദ്ദാക്കി

aa

കൊച്ചി: ഓർത്തോഡോക്സ്-യാക്കോബായ സഭാ തർക്കമുള്ള ആറ് പള്ളികളിൽ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സിലെ വികാരിമാർക്ക് നൽകിയ പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. 2023 ജനുവരി 31ലെ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെ‌ഞ്ച് റദ്ദാക്കിയത്. സിവിൽ കോടതിയിൽ കൈവശാവകാശം സ്ഥാപിക്കാതെ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കുന്നത് ശരിയല്ലെന്ന മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. പള്ളി സ്വത്തിന്റെ അവകാശം സംബന്ധിച്ച് ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

പാലക്കാട് ചെറുകുന്നം,എരിക്കിൻചിറ,മംഗലംഡാം,കൊല്ലം മുഖത്തല,എറണാകുളം ഓടക്കാലി,കാക്കൂർ ആട്ടിൻകുന്ന് എന്നീ പള്ളികളുമായി ബന്ധപ്പെട്ടായിരുന്നു അപ്പീൽ. കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ബന്ധപ്പെട്ട പള്ളികളുടെ നടത്തിപ്പ് സംബന്ധിച്ചാണു സുപ്രീംകോടതിയുടെ ഉത്തരവെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തി.

അ​പ്പീ​ൽ​ ​ത​ള്ളി​യ​ ​ഹൈ​ക്കോ​ട​തി​വി​ധി​ ​ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ​യാ​ക്കോ​ബാ​യ​സ​ഭ അറിയിച്ചു.​ ​ത​ർ​ക്ക​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​തു​ട​ക്ക​മാ​യി​ ​ഉ​ത്ത​ര​വി​നെ​ ​കാ​ണു​ന്ന​താ​യി​ ​ശേ​ഷ്ഠ​ ​കാ​തോ​ലി​ക്കാ​ ​ബാ​വ​ ​ബ​സേ​ലി​യോ​സ് ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​ ​ശാ​ശ്വ​ത​ ​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സർക്കാരിന് ഇടപെടാം

സഭാ തർക്കം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഫലപ്രദമാകട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു. നിരന്തരം പ്രശ്നമുണ്ടാകുന്ന പശ്ചാത്തലത്തിൽ സർക്കാരിന് ഇടപെടാവുന്നതാണ്. സഭാതർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നതായി സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. ‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA