SignIn
Kerala Kaumudi Online
Thursday, 10 September 2026 3.19 AM IST

നിതിൻ രാജിന്റെ ആത്മഹത്യ: ഡോ.എം.കെ.റാമിന് ഉപാധികളോടെ ജാമ്യം

1

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഡോ.എം.കെ.റാമിന് കർശന ഉപാധികളോടെ ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 48 ദിവസമായി റിമാൻഡിലായിരുന്നു. കോളേജിൽ പ്രവേശിക്കാൻ പാടില്ല, സ്വാധീനിക്കാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം.

അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഓറൽ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ.കെ.റാമിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ.രാജന്റെയും സി.ആർ.ലതയുടെയും മകൻ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അദ്ധ്യാപകരായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരിൽ നിന്നും നേരിട്ട ജാതി അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കേസിലെ രണ്ടാം പ്രതി ഡോ. സംഗീതയ്ക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA