അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്ടിലെ സ്ലാബ് തകർന്നു വീണ് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്രേഡ് -2 അറ്റൻഡർ അഫ്‌സൽ (49), രോഗിയുടെ കൂട്ടിരിപ്പുകാരി ആതിര (28), ഒപ്പമുണ്ടായിരുന്ന ഒമ്പത് വയസുകാരി നിവേദിത എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. വാർഡിലെ മാലിന്യങ്ങൾ അഫ്സൽ ട്രോളിയിലാക്കി കുട്ടികളുടെ വാർഡിന് സമീപത്തെ ലിഫ്റ്റിൽ താഴേക്ക് കൊണ്ടുവരാൻ തുടങ്ങുമ്പോൾ ആതിരയും നിവേദിതയും കയറി. ലിഫ്ടിന്റെ ഒരു വശത്തെ മാർബിൾ സ്ലാബ് ഇവരുടെ ദേഹത്തേക്ക് തകർന്നു വീഴുകയായിരുന്നു. അഫ്‌സലിന്റെയും ആതിരയുടെയും തലയ്ക്കും നിവേദിതയുടെ കാലിനുമാണ് പരിക്കേറ്റത്. അഫ്സലിനെ സി .ടി. സ്കാൻ പരിശോധനക്ക് വിധേയനാക്കി. ആതിരയെയും നിവേദിതയെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |