SignIn
Kerala Kaumudi Online
Saturday, 20 June 2026 8.09 AM IST

ഐ എ എസ് തലപ്പത്ത് മാറ്റം,​ തിരുവനന്തപുരം കളക്ടറെ മാറ്റി,​ ശ്രീറാം വെങ്കിട്ടരാമൻ ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി

READ ENGLISH VERSION

anukumari
അനുകുമാരി,​ ജെറോമിക് ജോർജ്,​ ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലാകളക്ടർമാരെ മാറ്റി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരിയാണ് പുതിയ കളക്ടർ. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ചതിൽ ഹൈക്കോടതി വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.

ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോർജിനെ റവന്യു വകുപ്പ് അഡിഷണൽ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഇടുക്കി കളക്ടറാകും. പിന്നാക്ക വിഭാഗ വികസന ഡയറക്ടർ ജോൺ വി. സാമുവലാണ് പുതിയ കോട്ടയം കളക്ടർ.

ശ്രീറം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായും നിയമിച്ചു. സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ശ്രീറാം വെങ്കിട്ടരാമന് പകരം നിയമനം നൽകിയിരുന്നില്ല. ശ്രീറാമിന്റെ ഭാര്യ രേണു രാജിനെ നേരത്തെ വയനാട് കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറായി നിയമിച്ചിരുന്നു. ഷീബാജോർജും അനുകുമാരിയും നിലവിൽ വഹിക്കുന്ന അധിക ചുമതലകൾ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IAS, IAS OFFICERS, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA