SignIn
Kerala Kaumudi Online
Saturday, 20 June 2026 3.56 AM IST

ജെ.സി.ഡാനിയലിന്റെ സ്മരണയ്ക്കായി ചിത്രനഗരം

d

തിരുവനന്തപുരം:100 കോടി രൂപ ചെലവഴിച്ച് കൊച്ചിയിൽ ജെ.സി.ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി 'ചിത്രനഗരം' കൊച്ചിയിൽ സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ.സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.അന്താരാഷ്ട്ര ചലച്ചിത്രോത്സവനത്തിനായി സ്ഥിരംവേദി സൃഷ്ടിക്കൽ,ആന്റി പൈറസ് സെല്ലുകൾ രൂപീകരിക്കൽ,ദേശീയ അന്താരാഷ്ട്ര സിനിമാ നിർമ്മാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ചിത്രനഗരം പദ്ധതിയൂടെ ലക്ഷ്യമിടുന്നത്.സിനിമയ്ക്ക് വ്യവസായ പദവി വേണമെന്നത് ഈ രംഗത്തെ സംഘടനകളുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു.

''ജെ.സി.‌ഡാനയലിന്റെ പേരിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം വളരെ ആഹ്ലാദം തരുന്നതാണ്.ബഡ്‌ജറ്റിൽ ഇങ്ങനെയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചതേയില്ല.""

- ഹാരിസ് ഡാനിയൽ,

ജെ.സി.ഡാനിയലിന്റെ മകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA