
തിരുവനന്തപുരം: മത്സ്യബന്ധന മേഖലയ്ക്ക് ബഡ്ജറ്റിൽ കൈനിറയെ പ്രഖ്യാപനങ്ങൾ.. സ്ത്രീകൾക്ക് മത്സ്യവിൽപ്പനയ്ക്ക് 'ഷീ സ്കൂട്ടറുകൾ' . മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയായി കൂട്ടി. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. വൈവിദ്ധ്യമാർന്ന തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വേതനം നൽകും.
മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷ്വറൻസ് തുക പരിഷ്കരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാനും വിദേശ പഠനത്തിനും സഹായം നൽകും. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ റെസ്ക്യൂ ബോട്ടുകൾ അനുവദിക്കും. 'മിഷൻ സമുദ്ര'യിലെ പോർട്ട് സിറ്റിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകും.മത്സ്യ മേഖലയിലെ കയറ്റുമതി ശക്തിപ്പെടുത്താൻ സംയോജിത പാക്ക് ഹൗസ് സ്ഥാപിക്കും. മത്സ്യബന്ധന വകുപ്പിന് 133.43കോടി വകയിരുത്തി.
മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് സ്വയം തൊഴിലിനായി സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകളുണ്ടാക്കും. എല്ലാ തീരദേശ വാസികൾക്കും പട്ടയം നൽകും. ഹൈടെക് ഫിഷ് നഴ്സറികൾക്കും അലങ്കാര മത്സ്യകൃഷിക്കും പ്രോത്സാഹനം. മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |