SignIn
Kerala Kaumudi Online
Friday, 17 July 2026 12.40 AM IST

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി,​ എൻ പ്രശാന്ത് യുവജന -കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി

n-prasanth-
എൻ. പ്രശാന്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എൻ. പ്രശാന്തിനെ യുവജന കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു,​ യുവജന കായിക വകുപ്പുകൾക്ക് പുറമെ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവ‌ലപ്മെന്റ് കോർപ്പറേഷൻ,​ ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്നീ അധിക ചുമതലകളും എൻ. പ്രശാന്തിന് നൽകിയിട്ടുണ്ട്. വിവിധ അതോറിട്ടികളുടെ എം.ഡി,​ സ്പെഷ്യൽ അക്കാഡമി തുടങ്ങിയ വിഭാഗങ്ങളിലും പുതിയ നിയമനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ സ്കിൽസ് എക്സലൻസ്അക്കാഡമി എംഡിയാകും. എസ്. സുഹാസ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സ്പെഷ്യൽ സെക്രട്ടറിയാകും. നിലവിൽ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായിരുന്നു. സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേംകൃഷ്ണൻ വാട്ടർ അതോറിട്ടി എം.ഡിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N PRASANTH, IAS RESHUFFLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA