SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.53 AM IST

പലിശരഹിത ലോൺ സ്കോളർഷിപ്പ്

a

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകളുടെ ഒന്നാം വർഷത്തിൽ പ്രവേശനം നേടിയ മുസ്ലിം വിദ്യാർത്ഥികൾക്ക് വഖഫ് ബോർഡ് നൽകുന്ന പലിശരഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. മുൻ പരീക്ഷയിൽ 80 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയവരും കുടുംബത്തിൽ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയുള്ളവരുമായവർക്ക് അപേക്ഷിക്കാം. യോഗ്യരായ 200 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. അപേക്ഷാഫോം www.keralastatewakfboard.in-ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്ടോബർ 31-നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന വഖഫ് ബോർഡ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ, കൊച്ചി–682017 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA