SignIn
Kerala Kaumudi Online
Sunday, 20 September 2026 3.02 AM IST

ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ ഐ.എൻ.ടി.യു.സി സമരം

loste

തിരുവനന്തപുരം: തൊഴിലാളികളുടെ വിശ്രമ ദിവസമായ ഞായറാഴ്ച ടിക്കറ്റ് വില 50രൂപയായി വർദ്ധിപ്പിച്ച് വില്പന അടിച്ചേൽപ്പിക്കുന്ന സർക്കാർതീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ ലോട്ടറി ഓഫീസുകളുടെ മുന്നിൽ ധർണ നടത്തും.
ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വില വർദ്ധിപ്പിക്കില്ലെന്നും ഞായറാഴച ടിക്കറ്റ് അച്ചടിക്കില്ലെന്നുമുള്ള ഉറപ്പ് ലംഘിച്ചതിനെതിരെ ലോട്ടറി ബഹിഷ്കരണം ഉൾപ്പെടെ സമരം ആരംഭിക്കുമെന്ന് ലോട്ടറി തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ജില്ലാ പ്രസിഡന്റ് ഒ.ബി രാജേഷ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA