SignIn
Kerala Kaumudi Online
Wednesday, 04 November 2026 7.45 PM IST

പേരൂർക്കട - ഫ്ലൈഓവർ കവടിയാർ വരെ നീട്ടണം, മുഖ്യമന്ത്രിക്ക് കത്ത് നൽകി കെ മുരളീധരൻ

k-muraleedhran-

തിരുവനന്തപുരം: പേരൂർക്കട – കവടിയാർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി നിർദിഷ്ട പേരൂർക്കട ഫ്ലൈഓവർ കവടിയാർ ഇൻകം ടാക്സ് ഓഫീസ് വരെ നീട്ടണമെന്ന് മന്ത്രി കെ.മുരളീധരൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് മന്ത്രി കത്ത് നൽകി.

പേരൂർക്കടയിൽ ഫ്ലൈഓവർ നിർമിക്കുന്നതിന് തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും അമ്പലമുക്ക് ജംഗ്ഷനു മുമ്പായി അവസാനിക്കുന്ന രീതിയിലുള്ള പദ്ധതി പ്രദേശത്തെ ഗതാഗതപ്രശ്നത്തിന് സമഗ്രമായ പരിഹാരമാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ പദ്ധതി നടപ്പാക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന് നിർദേശം നൽകണമെന്നും കെ.മുരളീധരൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

പേരൂർക്കട, അമ്പലമുക്ക് ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിലവിലെ പദ്ധതി പുനഃക്രമീകരിച്ച് പേരൂർക്കട ജംഗ്ഷനിലെ വഴയില റോഡ് ഭാഗത്തുനിന്ന് ആരംഭിച്ച് അമ്പലമുക്ക് ജംഗ്ഷൻ പിന്നിട്ട് കവടിയാർ ഇൻകംടാക്സ് ഓഫീസിന് മുന്നിൽ അവസാനിക്കുന്ന രീതിയിൽ ഫ്‌ളൈഓവർ നീട്ടിയാൽ ജനങൾക്ക് വലിയ ആശ്വാസമാകും. ഇത്തരത്തിൽ സമഗ്രമായ ഗതാഗത സംവിധാനമൊരുക്കുന്നതിലൂടെ മാത്രമേ പേരൂർക്കട–അമ്പലമുക്ക്–കവടിയാർ പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകൂവെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN, PEROORKKADA FLYOVER, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA