SignIn
Kerala Kaumudi Online
Monday, 22 June 2026 6.01 PM IST

രാഹുൽ വയനാട്ടിൽ മത്സരിക്കണം, ആവശ്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ

READ ENGLISH VERSION

kerala

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ. രാഹുൽ കേരളത്തിൽ മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അന്യായമാണെന്നും സുധാകരൻ വ്യക്തമാക്കി. രാഹുൽ വയനാട്ടിൽ മത്സരിക്കേണ്ടെന്ന് പറയുന്നത് തികഞ്ഞ അന്യായമാണ് കേരളത്തിൽ മത്സരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.

സഖ്യമുണ്ടെന്ന് കരുതി സിപിഐക്കാർ പറയുന്നത് മുഴുവനായും കേൾക്കാൻ സാധിക്കില്ല. അവരുടെ ആവശ്യത്തെ വിമർശിക്കുന്നില്ല. അത് അംഗീകരിക്കണോ എന്നത് മുന്നണിയാണ് തീരുമാനിക്കേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുണ്ടായ തർക്കം സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പുതുപ്പള്ളിയിൽ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട. ക്രെഡിറ്റിന് വേണ്ടിയല്ല ഞാൻ ഒന്നും ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUDHAKARAN, PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA