SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.44 AM IST

കൊലയ്ക്ക് കാരണം ലഹരിത്തർക്കമാകാം: കമ്മിഷണർ

kakkanad-issue

കൊച്ചി: കാക്കനാട് ഫ്‌ളാറ്റിൽ കൊലചെയ്യപ്പെട്ട സജീവ് കൃഷ്ണയും പിടിയിലായ അർഷാദും ലഹരി ഉപയോഗിച്ചിരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചത്. മുറിയിൽ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതിന്റെ സൂചനകളുണ്ട്. എന്നാൽ ഫ്‌ളാറ്റിൽ നിന്നു ലഹരി മരുന്നു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അർഷാദ് മലപ്പുറം കൊണ്ടോട്ടിയിലെ ജുവലറി മോഷണക്കേസിൽ പ്രതിയാണ്. കാസർകോട് വച്ച് പിടിയിലാകുമ്പോൾ ഇയാൾക്ക് സ്വബോധമുണ്ടായിരുന്നില്ല. കേരളം വിടുകയായിരുന്നു ലക്ഷ്യം. ഇയാൾക്ക് യാത്ര സൗകര്യമൊരുക്കിയ കോഴിക്കോട് സ്വദേശി അശ്വന്തിനെ പിടികൂടിയിട്ടുണ്ട്.

ഫ്‌ളാറ്റിൽ മുമ്പും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അക്കാര്യം ബന്ധപ്പെട്ടവരോ സമീപവാസികളോ പൊലീസിനെ അറിയിച്ചില്ല. അജ്ഞാതർ വന്നാൽ അറിയിക്കണമെന്നുമുള്ള പൊലീസ് നിർദ്ദേശവും കൊലപാതകം നടന്ന കാക്കനാട്ടെ ഫ്‌ളാറ്റിൽ പാലിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAKKANAD ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA