SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.01 AM IST

കാലവർഷം പിൻവാങ്ങുന്നു; ഇനി തുലാവർഷം

തിരുവനന്തപുരം:അടുത്ത 2-3 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം)

പിൻവാങ്ങും. ഇതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ആരംഭിക്കും. സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴയുണ്ട്. ഇടിമിന്നലോടു കൂടിയ മഴ വരുംദിവസങ്ങളിലും തുടരും.
മന്നാർ ഉൾക്കടലിലും അതിനോടുചേർന്ന തെക്കൻ തമിഴ്നാട് തീരത്തും സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദസാദ്ധ്യതയുമുണ്ട്. ഇവയെല്ലാം മഴസാദ്ധ്യത കൂട്ടുന്നു.15,16 തീയതികളിൽ മഴ ശക്തമാവും. ഈ രണ്ടു ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അന്തരീക്ഷസ്ഥിതി വിലയിരുത്തി മുന്നറിയിപ്പിൽ മാറ്റമുണ്ടായേക്കും.
കാലവർഷം ദുർബലമായത് വൈദ്യുതിമേഖലയെ അടക്കം പ്രതിസന്ധിയിലാക്കിയിരുന്നു. ആഭ്യന്തരഉത്പാദനവും പുറത്തുനിന്നുള്ള ലഭ്യതയും കുറഞ്ഞത് വൈദ്യുതിമുടങ്ങുന്നതിനും കാരണമായി. ഡാമുകളിൽ 60ശതമാനം മാത്രമാണ് ജലനിരപ്പ്. തുലാവർഷം സജീവമായാൽ ആശ്വാസമാകും.

പകൽ താപനില 4ഡിഗ്രി വരെ ഉയരും


ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രിവരെ ഉയർന്നേക്കും. പകൽചൂടുള്ള കാലാവസ്ഥയിൽ മുൻകരുതൽ സ്വീകരിക്കമെന്ന് സംസ്ഥാന ദുരന്തനിവാരണഅതോറിറ്റി അറിയിച്ചു. കോഴിക്കോട് ഇന്നലെ 36.2ഡിഗ്രിയായിരുന്നു. പുനലൂർ, കണ്ണൂർ ജില്ലകളിൽ 36ഡിഗ്രിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA