SignIn
Kerala Kaumudi Online
Sunday, 12 July 2026 1.35 AM IST

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: അഞ്ചംഗ സമിതി അന്വേഷിക്കും

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തം ഭൗമശാസ്ത്രജ്ഞനായ ഡോ. സി.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായുള്ള അഞ്ചംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും. ഇതുസംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി.പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. റവന്യു-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായി പ്രവർത്തിക്കും.

തുരങ്ക നിർമ്മാണ മേഖലയിലുണ്ടായ സുരക്ഷാവീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതികളുടെ ലംഘനം എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴിനാണ് മേപ്പാടി കള്ളാടി മേഖലയിൽ മീനാക്ഷി പാലത്തിനോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA