
തിരുവനന്തപുരം:ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഇതോടെ മൊത്തം ആറ് റൂട്ടുകളിൽ 68 ഓണം സ്പെഷ്യൽ സർവ്വീസുകളായി.
എറണാകുളം - ബെംഗളൂരു എസ്.എം.വി.ടി: ആഗസ്റ്റ് 9 - സെപ്തംബർ 6 വരെ ഞായറാഴ്ചകളിൽ രാത്രി 11.10ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക്12.45ന് ബംഗളൂരുവിലെത്തും. തിരിച്ച് ആഗസ്റ്റ് 10- സെപ്തംബർ 7വരെ തിങ്കളാഴ്ചകളിൽ വൈകിട്ട് 4ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.45ന് എറണാകുളത്തെത്തും.
കൊച്ചുവേളി - മംഗളൂരു: കൊച്ചുവേളിയിൽ നിന്ന് ആഗസ്റ്റ് 12- സെപ്തംബർ 2വരെ ബുധനാഴ്ചകളിൽ രാവിലെ 9ന് പുറപ്പെട്ട് വൈകിട്ട് 9ന് മംഗളൂരുവിലെത്തും. മടക്കസർവ്വീസിൽ വ്യാഴാഴ്ചകളിൽ വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30ന് കൊച്ചുവേളിയിലെത്തും.
എം.ജി.ആർ ചെന്നൈ - കൊല്ലം: ചെന്നൈയിൽ നിന്ന് ആഗസ്റ്റ് 13 - സെപ്തംബർ 5 വരെ വ്യാഴം,ശനി ദിവസങ്ങളിൽ രാത്രി 11.50ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.20ന് കൊല്ലത്തെത്തും. മടക്കസർവ്വീസിൽ കൊല്ലത്തുനിന്ന് ആഗസ്റ്റ് 14 - സെപ്തംബർ 6 വരെ വെള്ളി,ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35ന് ചെന്നൈയിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |