SignIn
Kerala Kaumudi Online
Saturday, 20 June 2026 1.07 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം  തൃശൂർ  ജില്ലാ  സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ്

READ ENGLISH VERSION
ed

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകി. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ബുധാനാഴ്ച ഹാജരാകണമെന്നാണ് നോട്ടീൽ പറയുന്നത്. എന്നാൽ സമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷം മാത്രമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുന്നുള്ളുവെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നൽകിയിട്ടുണ്ട്. . ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും മോദി അറിയിച്ചിരുന്നു. കേരളത്തിലെ ബിജെപി പ്രവർ‌ത്തകരോട് മോദി നടത്തിയ സംവാദത്തിലായിരുന്നു വാഗ്ദാനം.

ഇതിന് പിന്നാലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും ഇഡി കെെമാറിയിരുന്നു. അഞ്ച് രഹസ്യ അക്കൗണ്ടുകളാണ് പാർട്ടിക്ക് കരുവന്നൂർ ബാങ്കിൽ ഉള്ളത്. അക്കൗണ്ടുകൾ തുടങ്ങണമെങ്കിൽ ബാങ്കിൽ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബെെലോയും സഹകരണ നിയമവും. എന്നാൽ ഇക്കാര്യങ്ങൾ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOTICE, ED, KARUVANNUR BANK CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA