SignIn
Kerala Kaumudi Online
Thursday, 10 September 2026 3.20 AM IST

കരുവാറ്റ കൊലപാതകം: കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വിട്ടതിന് സ്റ്റേ

1

കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളുടെ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഇടക്കാല ഉത്തരവ്.

തിങ്കളാഴ്ചയാണ് മൂന്നു പേരെയും കർശന ഉപാധികളോടെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ബോർഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, വിഷയം വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ആഗസ്റ്റ് 16ന് രാത്രിയിലാണ് വയോധികനെ കൗമാര സംഘം കരുവാറ്റയിലെ വാടക വീട്ടിൽ കൊലപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUVATTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA