SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കവടിയാർ കൊട്ടാരം കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം, എന്നിട്ടും മോഷണം കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം

b

തിരുവനന്തപുരം: കൊട്ടാരത്തിന് പുറത്ത് സദാസമയവും സെക്യൂരിറ്റി ജീവനക്കാരുടേയും സി.സി ടിവി ക്യാമറകളുടേയും സുരക്ഷ. ഇവയുടെ കണ്ണുവെട്ടിച്ച് പുറത്തു നിന്നൊരാൾക്ക് അകത്തുകയറാനാകില്ല. അതിനാലാണ് കവടിയാർ കൊട്ടാരത്തിലെ വൻ കവർച്ചയിൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവർക്ക് പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നത്.

അന്വേഷണം കൊട്ടാരത്തിലുള്ളവരേയും ജീവനക്കാരേയും കേന്ദ്രീകരിച്ചും പൊലീസ് നടത്തുന്നുണ്ട്.

സുരക്ഷാസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തുനിന്നുള്ളവർ കയറിയാലും ആഭരണങ്ങൾ സൂക്ഷിക്കുന്ന മുറിയെ സംബന്ധിച്ച വിവരങ്ങൾ അറിയാനോ മുറി കണ്ടുപിടിക്കാനോ സാദ്ധ്യമല്ല. കിടപ്പുമുറിയിലെ സുരക്ഷിതമായ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളവ മാത്രമാണ് മോഷ്ടിച്ചത്. അലമാരയ്ക്കുള്ളിലെ പെട്ടിയിലെ ആഭരണങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതു കൊണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.

കൊട്ടാരത്തിലെ സി.സി ടിവിയടക്കം പൊലീസ് പരിശോധിക്കും. കൊട്ടാരത്തിൽ കടക്കാൻ അനുവാദമുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാർക്ക് പുറമെ കൊട്ടാരത്തിൽ 15 ജീവനക്കാരാണുള്ളത്. ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും കൊട്ടാരത്തിലെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും. കൊട്ടാരത്തിൽ അടുത്തിടെ സന്ദർശനം നടത്തിയവരെക്കുറിച്ചും അന്വേഷിക്കും. ഇവരുടെ മൊഴി രേഖപ്പെടുത്തും.

മോഷണം നവംബറിൽ തന്നെ വ്യക്തമായെങ്കിലും പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇത്രയുംനാൾ കൊട്ടാരം പരാതി നൽകാതിരുന്നതിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. എന്നാൽ, കൊട്ടാരത്തിൽ തന്നെ ആഭരണങ്ങളുണ്ടാകുമെന്ന ധാരണയിലാണ് പരാതി നൽകാൻ വൈകിയതെന്നാണ് അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി പൊലീസിനോട് പറഞ്ഞത്.

പിന്നിലുള്ളവരെക്കുറിച്ച്

കുടുംബത്തിന് സംശയം

കൊട്ടാരത്തിലെ കിടപ്പുമുറിയിലെ സുരക്ഷിതമായ അലമാരയിൽ നിന്ന് 12 തരത്തിലുള്ള സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പരാതിയില്ലാതെ അന്വേഷണം നടത്താനാകുമോയെന്ന് കൊട്ടാരം അഭിഭാഷകനോട് ഉപദേശം തേടിയിരുന്നു. എന്നാൽ, കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനെ സമീപിച്ചത്. ഗൗരി ലക്ഷ്മിഭായിയുടെ മുറിയിൽ കയറാൻ കൊട്ടാരത്തിലെ എല്ലാ ജീവനക്കാർക്കും അനുമതിയില്ല. മുറി വൃത്തിയാക്കുന്നതിനായി പ്രവേശിക്കാൻ ചിലർക്ക് മാത്രമേ അനുമതിയുള്ളൂ. ഇവരുടെ മൊഴി ആദ്യം രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. അതേസമയം, മോഷണത്തിന് പിന്നിലുള്ളവരെക്കുറിച്ച് കുടുംബത്തിന് സംശയമുണ്ടെന്നാണ് സൂചന.

നേ​ര​റി​യാ​ൻ​ ​വ​രും,
പ്ര​ത്യേ​ക​ ​സം​ഘം
​കേ​സെ​ടു​ത്ത​ത് ​ഉ​ന്ന​ത​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം

​ക​വ​ടി​യാ​ർ​ ​കൊ​ട്ടാ​ര​ത്തി​ലെ​ ​വ​ൻ​ ​ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​രൂ​പീ​ക​രി​ക്കും.​ ​കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തും​ ​ര​ത്ന​ങ്ങ​ളും​ ​മു​ത്തു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​പ​തി​പ്പി​ച്ച​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ട​ക്കം​ ​ക​ള​വ് ​പോ​യ​തി​നാ​ലാ​ണ് ​പ്ര​ത്യേ​ക​ ​സം​ഘ​ത്തി​ന് ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​ ​കൈ​മാ​റാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ക്കാ​കും​ ​ചു​മ​ത​ല.

നി​ല​വി​ൽ​ ​അ​ന്വേ​ഷ​ണം​ ​പേ​രൂ​ർ​ക്ക​ട​ ​പൊ​ലീ​സി​നാ​ണ്.​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​പ്രാ​ഥ​മി​ക​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ​ശേ​ഷം​ ​പ്ര​ത്യേ​ക​ ​സം​ഘ​ത്തി​ന് ​കേ​സ് ​കൈ​മാ​റും.​ ​പ​രാ​തി​ ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ ​കൊ​ട്ടാ​ര​ത്തി​ലെ​ത്തി​ ​അ​ശ്വ​തി​ ​തി​രു​നാ​ൾ​ ​ഗൗ​രി​ ​ല​ക്ഷ്മി​ ​ഭാ​യി​യു​ടെ​ ​മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും​ ​കേ​സെ​ടു​ക്കു​ന്ന​തി​നോ​ട് ​കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് ​അ​നു​കൂ​ല​ ​സ​മീ​പ​ന​മു​ണ്ടാ​യി​ല്ല.​ ​എ​ന്നാ​ൽ,​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഇ​ട​പെ​ട്ടാ​ണ് ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​പേ​രൂ​ർ​ക്ക​ട​ ​പൊ​ലീ​സി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.

നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പേ​രൂ​ർ​ക്ക​ട​ ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ഇ​ന്ന​ലെ​ ​സ്ഥ​ലം​മാ​റി​പോ​യ​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കാ​നാ​യി​ട്ടി​ല്ല.​ ​പ്രാ​ഥ​മി​ക​മാ​യ​ ​മൊ​ഴി​യെ​ടു​ക്ക​ലും​ ​വി​വ​ര​ശേ​ഖ​ര​ണ​വും​ ​വി​ര​ല​ട​യാ​ള​ ​പ​രി​ശോ​ധ​ന​യും​ ​സി.​സി​ ​ടി​വി​ ​പ​രി​ശോ​ധ​ന​ക​ളും​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്തും.​ ​ഒ​രു​പ​ക്ഷേ,​ ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.

അ​ന്വേ​ഷ​ണം​ ​വെ​ല്ലു​വി​ളി
ക​വ​ടി​യാ​ർ​ ​കൊ​ട്ടാ​രം​ ​പോ​ലെ​ ​അ​തീ​വ​ ​സു​ര​ക്ഷ​യു​ള്ള​ ​സ്ഥ​ല​ത്തെ​ ​മോ​ഷ​ണം​ ​പൊ​ലീ​സി​നും​ ​ത​ല​വേ​ദ​ന​യാ​ണ്.​ ​മോ​ഷ​ണം​ ​ന​ട​ന്ന് ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​പ​രാ​തി​ ​ല​ഭി​ച്ച​ത്.​ ​അ​തി​നാ​ൽ​ ​വി​ര​ല​ട​യാ​ള​മു​ൾ​പ്പെ​ടെ​യു​ള്ള​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​കു​റ​വാ​ണ്.​ ​അ​തി​നാ​ൽ,​ ​അ​ന്വേ​ഷ​ണം​ ​പൊ​ലീ​സി​നും​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ക​ളു​ടെ​യും​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ത്തോ​ടെ​യും​ ​മാ​ത്ര​മേ​ ​അ​ന്വേ​ഷ​ണം​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കാ​നാ​കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA