SignIn
Kerala Kaumudi Online
Saturday, 20 June 2026 2.51 AM IST

പ്രതിഭാ സമ്പന്നനായ പത്രപ്രവർത്തകൻ

dd

കേരളകൗമുദിയുടെ ശ്രദ്ധേയനായ ലേഖകൻ എന്ന നിലയിലാണ് എൻ.ആർ.എസ് ബാബു എന്ന പ്രതിഭാശാലിയായ പത്രപ്രവർത്തകനെ ഞാൻ ആദ്യം പരിചയപ്പെടുന്നത്. സാഹിത്യം,ശാസ്ത്രം,രാഷ്ട്രീയം തുടങ്ങി സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും അഗാധമായ അറിവുള്ളയാൾ. ബ്രില്യന്റ് ജേർണലിസ്റ്റ്,പാരലൽ കോളേജ് അദ്ധ്യാപകനായും ബാബു പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് ബാബുവിന്റെ ജേർണലിസം ക്ളാസുകളെക്കുറിച്ച് പലരും വലിയ മതിപ്പോടെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

പരിചയപ്പെട്ട നാൾ മുതൽ ഞങ്ങൾ തമ്മിൽ ഊഷ്മളമായ അടുപ്പമായി. അത് അദ്ദേഹത്തിന്റെ ഓർമ്മകൾ മറയുന്നത് വരെ സജീവമായി തുടർന്നു. അക്കാലങ്ങളിലെല്ലാം ഞാൻ തിരുവനന്തപുരത്ത് വന്നാൽ ബാബുവിനെ കാണാതെ മടങ്ങില്ല. ഞാൻ എഫ്.എ.സി.ടിയിൽ പ്രവർത്തിക്കുമ്പോൾ സ്ഥാപനവുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. അത് ഞാൻ എന്റെ സ്വന്തം കാശ് ഉപയോഗിച്ച് സുപ്രീകോടതി വരെ ഫൈറ്റ് ചെയ്തു. അന്ന് കേരളകൗമുദിയിൽ നിന്ന് എന്നെ വിളിച്ചു.'നിങ്ങൾക്ക് എഫ്.എ.സി.ടി.യിൽ എന്താ ശമ്പളം കിട്ടുന്നത്? ആ പണം ഞങ്ങൾ തരാം. താങ്കൾ വെറുതെ കേസിന്റെ പിറകെ പോയി ഊർജ്ജം നഷ്ടമാക്കരുത്. കേരളകൗമുദിയിൽ ചേരണം. സ്നേഹപൂർണമായ ആ സമ്മർദ്ദത്തിനു പിന്നിൽ ബാബുവായിരുന്നു.

ഒരിക്കൽ ഞാൻ ഡൽഹിയിൽ നിന്ന് വന്ന വിമാനം കാലാവസ്ഥ മോശമായതിനാൽ തിരുവനന്തപുരത്താണ് ലാൻഡ് ചെയ്തത്.എന്റെ കൈയ്യിൽ മതിയായ പണമില്ലായിരുന്നു. ബാബുവിനെ വിളിച്ചു. ഉടനെ ഹോട്ടലിൽ മുറി അറേഞ്ച് ചെയ്തു. അടുത്ത ദിവസം മടക്കയാത്രയ്ക്കുള്ള ഏർപ്പാടും ചെയ്തു. എല്ലാത്തിന്റെയും ചെലവ് കേരളകൗമുദിയാണ് വഹിച്ചത്. അങ്ങനെ എന്തെല്ലാം ഓർമ്മകൾ. വല്ലാത്ത സങ്കടം തോന്നുന്നു. വളരെ പ്രിയങ്കരനായൊരു ചങ്ങാതിയുടെ വിയോഗം. എന്റെ ആദരാഞ്ജലികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA