SignIn
Kerala Kaumudi Online
Saturday, 20 June 2026 2.58 AM IST

ലോകം ഇന്ത്യയ്‌ക്കായി വാതിൽ തുറക്കുന്നു: പ്രധാനമന്ത്രി

d

ന്യൂഡൽഹി: വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറുകൾ യുവാക്കൾക്കും വിവിധ മേഖലകൾക്കും വൻ അവസരങ്ങളാണ് തുറന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജ്ഞാൻ ഭവനിൽ പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്‌ഗാർ യോജനയ്ക്ക് (പി.എം-വി.ബി.ആർ.വൈ) പദ്ധതിക്കു കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ലോകം ഇന്ത്യയ്ക്കായി വാതിലുകൾ തുറക്കുകയാണ്. മുമ്പ്, ഒരു ജനൽ പോലും തുറന്നിരുന്നില്ല. ഇന്ത്യ ഏകദേശം 40 രാജ്യങ്ങളുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണം. ഈ കരാറുകൾ പുതിയ വിപണികളിൽ പ്രവേശനം നൽകുന്നു. മേക്ക് ഇൻ ഇന്ത്യ ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ പുതിയ അവസരങ്ങൾ ലഭ്യമാകുന്നു. .നിരവധി യൂറോപ്യൻ രാജ്യങ്ങളുമായി ഒപ്പിട്ട കരാറുകൾ രാജ്യത്ത് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. കേരളത്തിൽ തിരുവനന്തപുരത്തടക്കം വിവിധ സംസ്ഥാനങ്ങളിലും സമാന്തരമായി തുക കൈമാറുന്ന ചടങ്ങുകൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA