SignIn
Kerala Kaumudi Online
Saturday, 20 June 2026 2.58 AM IST

വി‌ജ്ഞാനവിസ്ഫോടനകാലത്ത് വായന പ്രാധാന്യം:മുഖ്യമന്ത്രി

c

തിരുവനന്തപുരം:വി‌ജ്ഞാനവിസ്ഫോടനകാലത്ത് വായനയുടെ പ്രധാന്യം വർദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.ഓരോ വിഷയത്തിനും അതിന്റേതായ സവിശേഷതകൾ ഉണ്ട്.എന്നാൽ അവ കണ്ടെത്താൻ നിരന്തര വായനയിലുടെ മാത്രമേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.പി.എൻ.ഫൗണ്ടേഷൻ കേരള സർക്കാരുമായി ചേർന്ന് സംഘടിപ്പിച്ച 31ാമത് ദേശീയ വായനാദിനം കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ സ്കൂളുകളിൽ നിന്നായി നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

കേരളത്തിൽ പുതിയ തൊഴിൽ അനുഷ്ഠിത കോഴ്സുകൾ അനിവാര്യമാണ്.മാറുന്നകാലത്തിനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മാറണം.വിദേശത്ത് തൊഴിൽ തേടി പോകുന്ന പ്രവണത അവസാനിക്കണം.അതേ തൊഴിലിടം കേരളത്തിൽ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പി.എൻ.ഫൗണ്ടേഷൻ ചെയർമാൻ എൻ.ബാലഗോപാൽ സ്വാഗതവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷതയും വഹിച്ചു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ,സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് എന്നിവർ മുഖ്യാതിഥികളായി.

പി.എൻ.പണിക്കറുടെ സംഭാവനകളെപറ്റിയും ബാല്യകാലത്ത് അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ ലഭിച്ച അസുലഭ സന്ദർഭങ്ങളെക്കുറിച്ചും ഡോ.ജോർജ് ഓണക്കൂർ അനുസ്മരിച്ചു.കേരളീയർക്കായി കേരള ഗ്രന്ഥശാല സംഘത്തിന് രൂപം നൽകിയതും കേരളം സമ്പൂർണ സാക്ഷരതയിലേക്ക് ചുവട് വെയ്ക്കുമ്പോൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത് ഭാഗ്യമായിരുന്നുവെന്നും ജോർജ് ഓണക്കൂർ പറഞ്ഞു.മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,മുൻ കേരള നി‌യമസഭാ സ്പീക്കർ എം.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA