SignIn
Kerala Kaumudi Online
Saturday, 20 June 2026 2.58 AM IST

ആഗോള അയ്യപ്പ സംഗമം: തെറ്റു പറ്റിയെന്ന് ബിനോയ്

d

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം മുൻഗണനയായി ഇടതുപക്ഷം എടുക്കാൻ പാടില്ലായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരിപാടി സംഘടിപ്പിച്ചത് ദേവസ്വം ബോർഡിണെങ്കിലും സർക്കാർ മുൻകൈയെടുത്തതായാണ് ജനങ്ങൾ കണ്ടത്. അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തെറ്റായി. ന്യൂനപക്ഷം എല്ലാ കാലത്തും സി.പി.ഐയുടെ സുഹൃത്തുക്കളാണ്. തിരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്യാനുള്ള സംസ്ഥാന കൗൺസിലിൽ പതിനഞ്ച് മണിക്കൂറിലധികം ചർച്ച നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിമർശിക്കാൻ അവസരമുണ്ട്. യോഗങ്ങൾ ചേരുന്നത് നേതാക്കന്മാർക്ക് ജയ് വിളിക്കാനല്ല. ജനങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് വികസനവും ക്ഷേമ പ്രവർത്തനവുമല്ല. അതിനപ്പുറം ചിലത് കൊടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ തർക്കങ്ങളൊന്നുമില്ല. പാളിച്ചകൾ തിരുത്താനായി ജൂലായ് 3 മുതൽ 16 വരെ എല്ലാ പാർട്ടി അംഗങ്ങളെയും ഉൾക്കൊള്ളുന്ന പ്രത്യേക യോഗം ചേരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA