SignIn
Kerala Kaumudi Online
Saturday, 20 June 2026 2.58 AM IST

ഉഷാ ടൈറ്റസിനെ നീക്കി, അസാപ് ചുമതല ഡോ.ബി. അശോകിന്

d

തിരുവനന്തപുരം: അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് ഉഷ ടൈറ്റസിനെ മാറ്റി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണിത്. ഇതോടെ കഴിഞ്ഞ സർക്കാർ ഇറക്കിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാധുവാക്കി. പകരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ബി. അശോകിന് അസാപിന്റെ ചുമതല താത്കാലികമായി നൽകി. 2021ൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് അസാപ് സി.എം.ഡിയായി ഉഷ ടൈറ്റസിനെ നിയമിച്ചത്. മൂന്ന് വർഷത്തേക്കായിരുന്നു ആദ്യ നിയമനം. 2023ൽ എൽ.ഡി.എഫ് സർക്കാർ തന്നെ രണ്ട് വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകി. അസാപ് സിഎംഡി സ്ഥാനത്ത് തുടരാനുള്ള പ്രായപരിധി 65 വയസാണ്. ഉഷ ടൈറ്റസിന് 65 വയസ് പൂർത്തിയായ സാഹചര്യത്തിലാണ് ചുമതലയിൽ നിന്ന് നീക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA