
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് 300 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.
മലപ്പുറം താഴത്തങ്ങാടി സ്വദേശി കരുവാറ്റു വീട്ടിൽ പി.ടി സൽമാനുൾ ഫാരിസിനെയാണ് തമ്പാനൂർ പൊലീസ് തൃക്കാക്കരയിൽ നിന്നും പിടികൂടിയത്. ഇയാൾ ഇവിടെ ഒളിവിൽ കഴിയുകയായുരുന്നു. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി 300 കോടിയുടെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്‌മെന്റിന് ടെൻഡർ ലഭിച്ചുവെന്നും സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതിയാണെന്നും വിശ്വസിപ്പിച്ചാണ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. വിസിൽ എം.ഡിയായിരുന്ന ദിവ്യ എസ്. അയ്യരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് കൃത്രിമ രേഖകൾ ഉണ്ടാക്കിയത്. തട്ടിപ്പിൽ എത്രപേർ പെട്ടുപോയിട്ടുണ്ടെന്നും എത്ര രൂപയാണ് തട്ടിച്ചതെന്നും ചോദ്യം ചെയ്യലിന് ശേഷമേ മനസിലാകൂ. അതേസമയം,കൊച്ചിയിലെ ഒരു നടി ഉൾപ്പെടെ ഇരയായെന്നാണ് വിവരം. തട്ടിപ്പിൽ വലിയൊരു സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |