SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.34 AM IST

എൻ.ശേഷാദ്രിനാഥൻ ചുമതലയേറ്റു

fx

തിരുവനന്തപുരം: കേരളത്തിന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ.ശേഷാദ്രിനാഥൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി വിരമിച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമനം. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസിൽ ഒരു വിഭാഗം നിയമനത്തെ എതിർത്തത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മാർച്ച് 30ന് എ.ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനുശേഷം മൂന്നുമാസത്തോളമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. എറണാകുളം സി.ബി.ഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എം.എ.സി.റ്റി കോടതി എന്നിവിടങ്ങളിൽ ജഡ്ജിയായി ശേഷാദ്രിനാഥൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. ഭാര്യ: ലളിത എസ്, മക്കൾ: അഡ്വ.മീനാക്ഷി.എസ്, ഐശ്വര്യ.എസ് (നിയമ വിദ്യാർത്ഥി), മാതാവ്: ഇ.എസ്.ലീല (റിട്ട.അദ്ധ്യാപിക).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA