
ശിവശിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ സമാധിദിനം ശിവഗിരി മഠത്തിൽ ആചരിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ കാർമികത്വത്തിൽ പ്രത്യേക പ്രാർഥനകൾ നടന്നു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ശങ്കരാനന്ദ, സ്വാമി അംബികാനന്ദ,സ്വാമി യോഗാനന്ദ തീർത്ഥർ,സ്വാമി വിശാലാനന്ദ,സ്വാമി വിരജാനന്ദഗിരി,സ്വാമി സുകൃതാനന്ദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |