SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.34 AM IST

നടപ്പാതകളിലെ തടസം നീക്കാൻ നടപടി എന്തെന്ന് കോടതി

d

കൊച്ചി: നടപ്പാതകൾ തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഫുട്‌പാത്തുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ ആരാഞ്ഞത്.
തിരുവനന്തപുരത്ത് റോഡ് കൈയേറി പരിപാടി നടത്തിയ സംഭവത്തിൽ മേയർ വി.വി. രാജേഷിനും മറ്റുമെതിരെ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വഞ്ചിയൂർ പൊലീസ് രജിറ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് സർക്കാർ കോടതിയിൽ ഹാജരാക്കി. വിഷയം 14 ന് പരിഗണിക്കാൻ മാറ്റി. ആമയിഴഞ്ചാൻ തോട് ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പുനർജനി" പരിപാടിയുമായി ബന്ധപ്പെട്ടാണ് ജൂൺ 5ന് റോഡ് കൈയേറി പരിപാടി നടത്തിയത്. തുടർന്ന് മരട് സ്വദേശി എൻ. പ്രകാശ് കോടതി അലക്ഷ്യ ഹർജി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA