
ഉത്തരവിറക്കി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
ആലപ്പുഴ : വികേന്ദ്രീകൃത മാതൃകയിൽ, സർക്കാർ സ്ഥാപനങ്ങൾക്കുൾപ്പെടെ മാലിന്യസംസ്‌കരണ സംവിധാനം നിർബന്ധമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
20,000 ചതുരശ്രമീറ്ററിന് മുകളിൽ വിസ്തൃതിയുള്ള എല്ലാ സ്ഥാപനങ്ങളും സ്വന്തംനിലയിൽ മാലിന്യസംസ്‌കരണ സംവിധാനം സജ്ജമാക്കണമെന്നാണ് നിർദ്ദേശം. പ്രതിദിനം 40,000 ലിറ്റർ മലിനജലമോ നൂറ് കിലോയിലധികം മാലിന്യമോ പുറന്തള്ളുന്ന എല്ലാ സ്ഥാപനങ്ങളും സംവിധാനം സജ്ജമാക്കണം. പേപ്പറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ പരിസരത്ത് കുന്നുകൂടുന്നത് ഒഴിവാകും. ശുചിത്വമിഷന്റെ മാർഗനിർദ്ദേശങ്ങൾക്ക് അസരിച്ചുള്ള സംവിധാനം ഒരുക്കണം.
പരിപാലനത്തിന് ബഡ്ജറ്റ് വിഹിതം
നേരത്തെ പരിപാലനത്തിന് പണമോ സംവിധാനമോ ഇല്ലായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് ചില ഓഫീസുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു. പരിപാലനമില്ലാത്തതിനാൽ നിലച്ചു. ഇപ്പോൾ, പരിപാലനത്തിനും ആവർത്തന ചെലവുകൾക്കും പണം ബഡ്ജറ്റ് ശീർഷകത്തിൽ വകയിരുത്തി തദ്ദേശ വകുപ്പ് ഉത്തരവുമുണ്ട്. പരിപാലനച്ചുമതല സ്ഥാപന മേധാവി ചെയർമാനായ സമിതിക്കായിരിക്കും. തദ്ദേശ സ്ഥാപനങ്ങൾ, വ്യവസായ വാണിജ്യസംരംഭം, റെസിഡന്റ് അസോസി. എന്നിവയ്ക്കും ഉത്തരവ് ബാധകം.
വേസ്റ്റ് നാലായി തിരിച്ച് സംസ്കരണം
വെറ്റ് (അടുക്കള അവശിഷ്ടമുൾപ്പെടെ ജൈവഅവശിഷ്ടം)
ഡ്രൈ ( പ്ലാസ്റ്റിക്, പേപ്പർ, ഗ്ളാസ് ഉൾപ്പെടെയുള്ളവ)
സാനിറ്ററി ( ഡയപ്പറുൾപ്പെടെ)
സ്‌പെഷ്യൽ കെയർ (ബൾബ്, ബാത്‌റൂം മെറ്റീരിയൽസ്)
സ്വന്തമായി ചെയ്യാനാകാത്തവർ, യൂസർ ഫീ നൽകി ഏജൻസികൾക്ക് കൈമാറണം
എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിൽ സ്വന്തം നിലയ്ക്ക് ഉറവിട മാലിന്യസംസ്‌കരണം സജ്ജമാക്കി നാടിനെ മാലിന്യമുക്തമാക്കുകയാണ് ഉദ്ദേശം. സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ സംവിധാനം സജ്ജമാക്കണം
തദ്ദേശസ്വയംഭരണ
വകുപ്പ് ഡയറക്ടറേറ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |