
ശിവഗിരി: കഴിഞ്ഞ ദിവസം സമാധിയായ സ്വാമി തന്മയയുടെ സമാധി ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. സ്വാമി തന്മയയുടെ പൊതുദർശനവും പ്രാർത്ഥനയും ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ ശിവഗിരി ഗുരുകുലത്തിൽ നടന്നു. വൈകിട്ട് 3.30ന് ഗുരു നാരായണഗിരിയിൽ സമാധി ചടങ്ങുകൾ നടത്തി. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി സൂഷ്മാനന്ദ, സ്വാമി ശങ്കരാനന്ദ,സ്വാമി സാന്ത്രാനന്ദ, നാരായണ ഗുരുകുലത്തിലെ ഗുരു ത്യാഗിശ്വരൻ, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി മന്ത്ര ചൈതന്യ, ഗുരുകുലത്തിലെയും ശിവഗിരിയിലേയും സന്ന്യാസിമാർ, അന്തേവാസികൾ തുടങ്ങിയവർ സമാധിയാത്രയിൽ പങ്കെടുത്തു. സമാധി ചടങ്ങിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പങ്കെടുത്തു. 2002 ഗുരു മുനിനാരായണ പ്രസാദിൽ നിന്ന് സന്ന്യാസം സ്വീകരിച്ചതോടെയാണ് ഡോ.ആർ.തമ്പാൻ സ്വാമി തന്മയായി മാറിയത്. ലണ്ടനിലെ ശ്രീനാരായണ മിഷനിൽ താമസിച്ച് നിരവധി ദാർശനിക പഠന പരിപാടികൾ നടത്തിയിട്ടുണ്ട്. പാശ്ചാത്യ ചിന്തകനായ സ്‌പിനോസയുടെയും നാരായണ ഗുരുകുലത്തിലെ ഗുരുപരമ്പരയിൽ അഞ്ചാമനുമായിരുന്നു സ്വാമി തന്മയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |