SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.33 AM IST

ഉമ്മൻചാണ്ടി ചരമവാർഷിക ദിനാചരണം 18ന് 

d

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷികം ജൂലായ് 18ന് ആചരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന് നേതൃയോഗം തീരുമാനിച്ചതായി സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. രാവിലെ 9ന് കെ.പി.സി.സി ആസ്ഥാനത്ത് സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടക്കും. തുടർന്ന് 10 മണിക്ക് രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും. മന്ത്രിമാർ, എം.പിമാർ, ജനപ്രതിനിധികൾ, കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അന്നേ ദിവസം രാവിലെ 8ന് മണ്ഡലം തലത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA