
ആലപ്പുഴ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കെതിരെയും കോൺഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പിനെതിരെയും വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു.നാളെ സംസ്ഥാനത്തെ എല്ലാ വൈദ്യുതി ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും.സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുഴുവൻ വീടുകളിലും 'കാൻഡിൽ ലൈറ്റ് ഡിന്നർ"ക്യാമ്പയിൻ സംഘടിപ്പിക്കും.ജനങ്ങളിൽ നിന്ന് വൻതോതിൽ പണം വാങ്ങിയിട്ടും ദുരന്തബാധിതർക്കായി ഒരുവീടിന്റെ അടിത്തറയിടാൻ പോലും യൂത്ത് കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും ഇതിനെതിരെ വയനാട് ദുരന്തദിനമായ 30ന് യൂത്ത് കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് റീത്ത് വെച്ച് പ്രതിഷേധിക്കുമെന്നും ജിസ്മോൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |