
തിരുവനന്തപുരം : പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വകുപ്പിലും അതിനു കീഴിലുള്ള ഡയറക്ടറേറ്റുകളിലും സബ് ഓഫീസുകളിലും കെട്ടിക്കിടന്ന 4731 ഫയലുകൾ തീർപ്പാക്കിയെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി കെ.എ. തുളസി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജൂലായ് ഒന്നു മുതൽ 31 വരെ സംഘടിപ്പിച്ച
'ഫയൽ അദാലത്ത് 2026' ലാണ് നടപടി.
സർക്കാരിന്റെ 100 ദിന കർമ്മപരിപാടികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും, അപേക്ഷകർക്ക് വേഗത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് അദാലത്ത് സംഘടിപ്പിച്ചത്. ഉടൻ രണ്ടാംഘട്ട ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പരാതി പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെങ്കിൽ ആ വിവരം കാരണസഹിതം അപേക്ഷകനെ രേഖാമൂലം അറിയിക്കണമെന്നും നിർദ്ദേശം നൽകി.ഓരോ ആഴ്ചയിലും മേലുദ്യോഗസ്ഥ തലത്തിൽ സെക്ഷൻ തലത്തിൽ അദാലത്ത് സംഘടിപ്പിച്ച് ഫയലുകൾ വേഗത്തിൽ തീർപ്പാക്കുവാനും നിർദ്ദേശം നൽകി.
പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.എ. കൗശികൻ,പട്ടികജാതി വകുപ്പ് ഡയറക്ടർ ഹിമ.കെ,പട്ടിക വർഗ വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ്,പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത് രാമലിംഗം, കെ.എസ്.ബി.സി.ഡി.സി എം.ഡി അഞ്ജു ,വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |