
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് കാര്യക്ഷമത അല്പം കൂടിപ്പോയെന്ന് തോന്നുന്നു. യാത്രക്കാരനു നഷ്ടപ്പെട്ടത് ഉറക്കം! രാവിലെ 8.10ന് തിരുവല്ലയിൽ നിന്ന് കോട്ടയത്തേക്കു പോകാനാണ് ഫോട്ടോഗ്രാഫർ രാജേഷ് ബാബു സീറ്റ് ബുക്കുചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് തൃശൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു യാത്ര.
പുലർച്ചെ 4.36ന് നെയ്യാറ്രിൻകരയിൽ നിന്ന് ബസ് പുറപ്പെട്ടു. രണ്ടുമിനിട്ട് കഴിഞ്ഞ് 4.38ന് രാജേഷിന്റെ ഫോണിലേക്ക് ആദ്യ വിളിയെത്തി. ഞെട്ടി എണീറ്റ് കാളെടുത്തു. ബസ് പുറപ്പെട്ടെന്നും കൃത്യസമയത്ത് തിരുവല്ല സ്റ്റാൻഡിൽ എത്തണമെന്നും കണ്ടക്ടറുടെ നിർദ്ദേശം. ഓക്കെ പറഞ്ഞ് വീണ്ടും കിടന്നു. ഉറങ്ങി വന്നപ്പോൾ 5.20ന് അടുത്ത കാൾ. വീണ്ടും കണ്ടക്ടർ. നിർദ്ദേശം പഴയതുതന്നെ. പിന്നെ 7.33നും 8.03നും വിളിച്ച് യാത്ര ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഇത്രയൊക്കെ ചെയ്തതല്ലേ, അങ്ങനെയങ്ങ് വിടാൻ യാത്രക്കാരനും തയ്യാറായില്ല. കോട്ടയത്തിറങ്ങിയ ഉടൻ കെ.എസ്.ആർ.ടി.സിക്ക് പരാതിയും നൽകി.
നിലവിൽ യാത്രയ്ക്ക് എത്ര സമയം മുമ്പ് യാത്രക്കാരനെ വിളിച്ച് വിവരമറിയിക്കണമെന്ന നിർദ്ദേശം ജീവനക്കാർക്ക് മാനേജ്മെന്റ് നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |