
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 ന് രാവിലെ 9.30 ന് ശിവഗിരി മഠത്തിൽ നടക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
അടൂർ പ്രകാശ് എം.പി, വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, രക്ഷാധികാരി കെ.ജി.ബാബുരാജൻ (ബഹറിൻ), കെ.മുരളീധരൻ (മുരളിയ ഫൗണ്ടേഷൻ), എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ജയപ്രകാശ് ബി. കല്ലമ്പലം എന്നിവർ സംസാരിക്കും.
11 ന് ചേരുന്ന ശ്രീനാരായണധർമ്മ ചർച്ചാ സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദയും സ്വാമി ശാരദാനന്ദയും അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി വിരജാനന്ദ,ബി.ബി. ഗോപകുമാർ എം.എൽ.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി. ഡോ. ജഗതിരാജ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ, ശോഭാസുരേന്ദ്രൻ, യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, ഗുരുധർമ്മ പ്രചാരണ സഭ ഉപദേശക സമിതി വൈസ് ചെയർമാൻ വി.കെ. മുഹമ്മദ് ഭിലായ്, ആൾ ഇന്ത്യാ കിസാൻ സഭ പ്രതിനിധി എസ്.കെ. പ്രീജ, കെ.ടി. സുകുമാരൻ, അഡ്വ. സ്മിതാ സുന്ദരേശൻ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |