SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

മുതിർന്നവരുടെ ക്ഷേമം അവകാശം: ബിൽ വരുന്നു

d

തിരുവനന്തപുരം: മുതിർന്ന പൗരൻമാരുടെ ക്ഷേമം അവകാശമാക്കി ക്ഷേമം ഉറപ്പാക്കുന്ന ബില്ലിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വീടുകളിൽ ഒറ്റപ്പെടുന്ന മുതിർന്ന പൗരൻമാരെ സംരക്ഷിക്കാൻ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. പണം നല്‍കി ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. പണമില്ലാത്തവരുടെ സംരക്ഷണം തദ്ദേശ സ്ഥാപനങ്ങൾ വഴി ഒരുക്കും. മുതിർന്ന പൗരൻമാരുടെ ഡാറ്റാ ബാങ്കുണ്ടാക്കും. സംരക്ഷണത്തിന് പഞ്ചായത്ത് വാർഡ് തലത്തിൽ കുടുംബശ്രീ പോലൊരു സംവിധാനമുണ്ടാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA