SignIn
Kerala Kaumudi Online
Saturday, 10 October 2026 1.32 AM IST

വയനാട്ടിൽ ജോലിക്കെത്തിയില്ല അന്വേഷണക്കുരുക്കിൽ ഇടത് നേതാവായ ഡിവൈ.എസ്.പി

s

തിരുവനന്തപുരം: സ്ഥലംമാറ്റിയ സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാത്ത പൊലീസിലെ ഇടതു സംഘടനാ നേതാവിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈ.എസ്.പി ഡി.കെ. പൃഥ്വിരാജിനെതിരെയാണ് അന്വേഷണം.

വയനാട് ക്രൈംബ്രാഞ്ചിലേക്കായിരുന്നു സ്ഥലം മാറ്റം.

സ്ഥലം മാറ്റത്തിനെതിരേ നൽകിയ അപ്പീൽ സർക്കാർ നിരസിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് വിടുതലും നൽകി. സ്ഥലം മാറ്റ ഉത്തരവും മേലുദ്യോഗസ്ഥരുടെ നിർദ്ദേശവും പാലിക്കാത്തതിനാണ് വകുപ്പുതല അന്വേഷണം. വീഴ്ച തെളിഞ്ഞാൽ അച്ചടക്ക നടപടിയെടുക്കും. അന്വേഷണ ഉദ്യോഗസ്ഥരാക്കാൻ യോഗ്യരായവരുടെ പാനൽ ഡി.ജി.പി ഒരാഴ്ചയ്ക്കകം നൽകണമെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

ജോലിയിൽ ഹാജരാകാതിരുന്ന കാലയളവിൽ പൃഥിരാജ് സമർപ്പിച്ച അവധി അപേക്ഷകൾ ഉന്നത ഉദ്യോഗസ്ഥർ നിരസിച്ചിരുന്നു. തുടർന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ആഗസ്റ്റ് 19ന് കത്ത് നൽകിയിട്ടും അനുസരിച്ചില്ല.

2027 ജനുവരിയിൽ വിരമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൃഥിരാജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് നിയമനം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് പുനഃപരിശോധിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. എന്നാൽ പൊതുതാത്പര്യവും ഭരണസൗകര്യവും കണക്കിലെടുത്താണ് സ്ഥലംമാറ്റമെന്ന് സർക്കാർ വ്യക്തമാക്കി. വിരമിക്കാറായെന്ന കാരണത്താൽ സ്ഥലംമാറ്റത്തിൽ നിന്ന് ഇളവ് നൽകാൻ വ്യവസ്ഥയില്ലെന്നും സർക്കാർ നിലപാടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA