
തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്‌പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്‌തതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. മുൻമന്ത്രി ജി സുധാകരനെ പ്രോ ടേം സ്‌പീക്കറായി നിയമിക്കാൻ തീരുമാനമായതായും വി ഡി സതീശൻ വ്യക്തമാക്കി. ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മേയ് 21ന് എംഎൽമാരുടെ സത്യപ്രതിജ്ഞ നടത്താനും മേയ് 22ന് സ്‌പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേകസമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കറോട് ശുപാർശ ചെയ്‌തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മേയ് 29ന് ഗവണറുടെ നയപ്രഖ്യാപനം ഉണ്ടാകും'- മുഖ്യമന്ത്രി പറഞ്ഞു.
'സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി സുധാകരനെ പ്രോ ടേം സ്‌പീക്കറായി നിയമിക്കാൻ തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്‌ച ചേരും'- വി ഡി സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |