SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.55 AM IST

കർണാടകയിലെ നാല് ജില്ലകളിൽ ഗുരുദേവ മഠം സ്ഥാപിക്കും

hari-prasad-sivagiriyil

കർണാടക പിസിസി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് ശിവഗിരിയിൽ

ശിവഗിരി:കർണാടക പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് ശിവഗിരി സന്ദർശിച്ചു. കർണാടക,തെലങ്കാന,ഗോവ, തമിഴ്നാട് എന്നിവിടങ്ങളിലെ ശ്രീനാരായണ ഗുരുവിന്റെ അനുയായികളാണ് ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ ദേശീയപാതയ്ക്ക് സമീപം ശിവഗിരി ആശ്രമവും ഗുരുദേവന്റെ സമാധി മന്ദിരവും നിർമ്മിക്കുന്നതിന് കർണാടക സർക്കാർ ഏഴേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ അവിടെ ആശ്രമം ഉയരും.കർണാടകയിൽ ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ കൂടുതലായി താമസിക്കുന്ന നാല് ജില്ലകളിൽ ഓരോ മഠം വീതം സ്ഥാപിക്കും..

തെലങ്കാന മുൻ മന്ത്രി വി.ശ്രീനിവാസ ഗൗഡ്,തെലങ്കാന കോൺഗ്രസ് ജനറൽ സെക്രട്ടറി രാമറാവു ഗൗഡ്,സത്യം ഗൗഡ് ,ജനതാദൾ സെക്യുലർ കലബുറഗി ജില്ലാ പ്രസിഡന്റ് ബൽരാജ് അശോക് ഗുട്ടേദാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.ട്രഷറർ സ്വാമി ശരദാനന്ദ സ്വാമി,ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി , സ്വാമി ജ്ഞാനതീർഥ , സ്വാമി ദേവാത്മാനന്ദ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു. ബി.കെ.ഹരിപ്രസാദ് മഹാസമാധി മന്ദിരം,വൈദിക മഠം,ശാരദാ മഠം എന്നിവിടങ്ങളിലും ദർശനം നടത്തി.വൈകുന്നേരത്തോടെ മടങ്ങി.

ചിത്രം: കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് ശിവഗിരി മഹാസമാധിയിൽ പ്രാർത്ഥന നടത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA