SignIn
Kerala Kaumudi Online
Tuesday, 30 June 2026 4.06 AM IST

ബോഡി ബിൽഡർമാരുടെ നിയമനം: രേഖ ഹാജരാക്കണം

high-court

കൊച്ചി: ബോഡി ബിൽഡർമാരെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിന്റെ രേഖ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം.

വെള്ളിയാഴ്ചയ്‌ക്കകം മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചത്. ബോഡി ബിൽഡിംഗ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനം ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാനാണ് ഹർജി നൽകിയത്. വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം. ഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയം തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA