
തിരുവനന്തപുരം: സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. വയനാട് എച്ച്1 എൻ1 ബാധിച്ച് 2 മരണവും കണ്ണൂരിൽ എലിപ്പനി ബാധിച്ച് 2 മരണവും സ്ഥിരീകരിച്ചു. പനിബാധിച്ച് ഇന്നലെ 11776 പേരാണ് ചികിത്സതേടിയത്. ഇവരിൽ 12 പേർക്ക് ഡങ്കിപ്പനി കണ്ടെത്തി. 209 പേർ ഡങ്കിപ്പനി ലക്ഷണത്തോടെ ചികിത്സയിലാണ്. 9 പേർക്ക് ഇന്നലെ എലിപ്പനിയും 8 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂൾതല പ്രചാരണപരിപാടികൾ ഇന്ന് ആരംഭിക്കും. ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം കോട്ടൺഹിൽ സ്‌കൂളിൽ രാവിലെ 11ന് മന്ത്രി കെ.മുരളീധരൻ നിർവഹിക്കും. മന്ത്രി എൻ.ഷംസുദ്ദീൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാനത്തുടനീളം സ്‌കൂകളിൽ വരും ദിവസങ്ങളിൽ പകർച്ചവ്യാധി ബോധവത്കണ പ്രതിജ്ഞയെടുക്കും. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്ന സർക്കാർ രൂപീകരിച്ച ഹൈപ്പവർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് സ്‌കൂൾതല പ്രചാരണ പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |